Cyberlokam

വെളുക്കാന്‍ തേച്ചത് പാണ്ടായപ്പോള്‍

തങ്ങളുടെ മകന്റെ വീഡിയോ മൊബൈലില്‍ കണ്ടപ്പോള്‍ മനുവിന്റെ അച്ഛനും അമ്മയും ആദ്യം ഒന്ന് ഞെട്ടി! . മകന്റെ പ്രസംഗത്തിന് വലിയ രാഷ്ട്രീയ നേതാക്കള്‍ വരെ കമന്റ് എഴുതിയിരിക്കുന്നു.

ഫെയിസ്ബുക്ക്, ഇന്‍സ്റ്റാ, ക്ലബ്ബ് ഹൗസ്, യൂട്യൂബ് പൊളിറ്റിക്കല്‍ സംവാദങ്ങളിലെ സ്ഥിരം മെംബറാണ് മനു. +2 കഴിഞ്ഞാല്‍ LLB, അതാണ് +1 ന് പഠിക്കുന്ന മനുവിന്റെ ആഗ്രഹം. സാമൂഹ്യവിഷയങ്ങളില്‍ശ്രദ്ധിക്കുന്നതുകൊണ്ട് വീഡിയോകള്‍ക്ക് കമന്റ് എഴുതുക, പൊളിറ്റിക്കല്‍ ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുക, വീഡിയോകള്‍ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യുക, ഷെയര്‍ ചെയ്യുക ഇവയൊക്കെയാണ് മനുവിന്റെ ഒരു ദിവസം തന്നെ.

മനു യൂ ട്യൂബില്‍ ഒരു ചാനലും ഫെയിസ്ബുക്കില്‍ ഒരു പേജും തുറക്കുന്നു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും പൊതുജനത്തെ അറിയിക്കുക എന്ന് മാത്രമായിരുന്നു മനുവിന്റെ ലക്ഷ്യം. കൂടുതല്‍ ആളുകളുമായി സംവദിക്കാന്‍ സമയമില്ലാത്തതിനാല്‍ ആരുടേയും ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തിരുന്നില്ല.


ഒരു ദിവസം മനുവിന്റെ വീട്ടിലേക്ക് ഒരു പോലീസ ജീപ്പ് വന്ന് നില്‍ക്കുന്നു. പോലീസ് വീട് വളയുന്നു. മനുവും മാതാപിതാക്കളും വാ പൊളിച്ച് നില്‍ക്കുന്നു. മനുവിന്റെ ലാപ്‌ടോപ്പും മൊബൈലും പോലീസ് പരിശോധനയ്ക്ക് എടുക്കുന്നു. മനുവിനേയും അച്ഛനേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നു.

പോലീസ് മനുവിനെ ദീര്‍ഘനേരത്തേക്ക് ചോദ്യം ചെയ്യുന്നു. ചില വ്യക്തികളുടെ ഫോട്ടോകള്‍ പോലീസ് മനുവിനെ കാണിക്കുന്നു.അവരില്‍ ചിലര്‍ മനുവിന്റെ ഫെയിസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുള്ളവരാണെന്ന് മനു തിരിച്ചറിയുന്നു.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ മനു നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ മനുവിനെ വെറുതെ വിട്ടു. ഒരു താക്കീതോടെ

സൈബര്‍ ലോകത്ത് വന്‍ തട്ടിപ്പുകളാണ് നടക്കുന്നത്. നേരിട്ടറിയാത്ത ഒരാളേയും സുഹൃത്താക്കാതിരിക്കുക.
ഏതെങ്കിലും രീതിയില്‍ ചതിക്കപ്പെടാതിരിക്കാന്‍ മുതിര്‍ന്നവരുടേയോ ടീച്ചേഴ്‌സിന്റേയോ സഹായം തേടുക. സൈബര്‍ ക്രൈം എന്ന് സംശയം തോന്നുകയോ ഇര ആവുകയോ ചെയ്താല്‍ ഉടന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെടുക.