Cyberlokam

സെക്‌സ് റാക്കറ്റില്‍ നിന്ന് തലനാരിഴയ്ക്ക്
രക്ഷപ്പെട്ട പ്രിയയുടെ കഥ.

എല്ലാ ദിവസവും മേക്ക് അപ്പ് ചേഞ്ച് ചെയ്യുക, ഇടയ്ക്കിടെ ഫാഷന്‍ മാറ്റുക, ബ്യൂട്ടി പാര്‍ലറില്‍ പോവുക. സെല്‍ഫി എടുക്കുക. ഇന്‍സ്റ്റാഗ്രാമിലും ഫെയിസ് ബുക്കിലും പോസ്റ്റ് ചെയ്യുക അതാണ് പത്തില്‍ പഠിക്കുന്ന പ്രിയയുടെ ഹോബി. പക്ഷെ തന്റെ പരിചയത്തിലുള്ള പലരും അതിനെ അത്ര കണ്ട പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നില്ല.

തന്റെ ഫോട്ടോകള്‍ കാര്യമായി ആരും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു അവളുടെ പരാതിയെങ്കില്‍ ചില കണ്ണുകള്‍ അവളുടെ പ്രൊഫൈല്‍ കാര്യമായി നിരീക്ഷിക്കുന്നുണ്ട് എന്ന കാര്യം അവള്‍ അറിഞ്ഞിരുന്നില്ല.

ബ്യൂട്ടി പാര്‍ലര്‍, മോഡല്‍ ഏജന്‍സി എന്നിവയില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയ പ്രിയ ആകെ ഹാപ്പി. പഠിക്കാനെന്ന് പറഞ്ഞ് റൂമില്‍ കയറിയാല്‍ പുതിയ രീതിയില്‍ ഹെയര്‍ ഡ്രെസ്സ് ചെയ്തും വിവിധ ഫാഷനുകളിലും പോസുകളിലും ഉള്ള വീഡിയോകളും ഫോട്ടോകളും അവള്‍ ദിവസവും പോസ്റ്റ് ചെയ്യുന്നു. ഇപ്പോഴെങ്കിലും തന്റെ സൗന്ദര്യമോഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആളുകളുണ്ടായല്ലോ എന്നാണ് അവളുടെ ചിന്ത.ഇതിനിടയില്‍ മോഡല്‍ ഏജന്‍സിയില്‍ നിന്ന് ഒരു ഗ്രൂമിംഗ് സെക്ഷനില്‍ പങ്കെടുക്കാന്‍ പ്രിയയ്ക്ക് ഇന്‍വിറ്റേഷന്‍ ലെറ്റര്‍ ലഭിക്കുന്നു. ഇന്‍വിറ്റേഷന്‍ ലെറ്റര്‍ ലഭിച്ച് പ്രിയ നിലത്തെങ്ങുമല്ല നിന്നിരുന്നത്. 

ഇതിനിടയിലാണ് ഒരു വലിയ കാര്യം സംഭവിച്ചത്.

പ്രിയ ചെന്നെത്താന്‍ പോകുന്ന ഗര്‍ത്തത്തിന്റെ ആഴം മനസ്സിലാക്കിയ സഹോദരന്‍ വിവരങ്ങള്‍ ഉടന്‍ സൈബര്‍ സെല്ലിലേക്ക് കൈമാറി. പോലീസ് അന്വേക്ഷണം നടത്തിയപ്പോള്‍ പുറത്ത് കൊണ്ടു വന്നത് ഒരു പെണ്‍വാണിഭ റാക്കറ്റിനെയും. തലനാരിഴയ്ക്ക് സെക്‌സ് റാക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട പ്രിയ പിന്നെ ഫെയിസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ പോലും ഡിലീറ്റ് ചെയ്തു.