ആന വാങ്ങുന്ന മലയാളി, ചങ്ങല വാങ്ങാന്‍ മറക്കുമ്പോള്‍.
+2 ഹ്യുമാനിറ്റീസ് സ്റ്റുഡന്റായ നിഥിന്റെ കണ്ണില്‍ കൂടുതല്‍ വിലയുള്ളതാണ് ഏറ്റവും നല്ലത്. ഈ അടുത്തിടെ പഠനസൗകര്യാര്‍ത്ഥം നല്ല വില കൊടുത്ത് നിഥിന്‍ ഒരു ലാപ്‌ടോപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ട്. ലാപ്‌ടോപ്പ് വാങ്ങി രണ്ട് ദിവസം ഇന്റര്‍നെറ്റില്‍ ഒന്ന് കയറിയിറങ്ങി. ഒപ്പം കൂട്ടുകാരന്റെ ഒരു പെന്‍ഡ്രൈവ് കുത്തി. പിന്നെ ലാപ്‌ടോപ്പ് ദാ സ്ലോ ആകുന്നു. രണ്ട് വര്‍ഷത്തെ വാറന്റിയുള്ളതുകൊണ്ട് സര്‍വ്വീസ് സെന്ററില്‍ ചെന്നപ്പോഴാണ് പല പല വാക്കുകള്‍ കേള്‍ക്കുന്നത്.