Cyberlokam

ബൈക്കിന്റെ പിന്നില്‍ കയറിയ പൂജാ ഭട്ട് ഉണ്ടാക്കിയ പുലിവാല്

നേരിട്ട് ചെന്ന് കാര്യം പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗതികേട് വരില്ലായിരുന്നു. കേസില്‍ നിന്ന് തലയൂരണമെങ്കില്‍ ഇപ്പോള്‍ പ്രീതയോട് ക്ഷമ പറയണം. അങ്ങിനെ ക്ഷമ പറഞ്ഞ് കേസൊതുക്കാന്‍ നടക്കുകയാണ് ശ്യാം.

അച്ഛന്‍ ഗള്‍ഫില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയായ ശ്യാമിന് പണത്തിന്റെ കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അമ്മയാകട്ടെ ശ്യാമിന്റെ ഏതാവശ്യത്തിനും പോക്കറ്റ് മണി കൊടുക്കാനും റെഡി. ഇതില്‍പ്പരം ഭാഗ്യം ഏത് കുട്ടിയ്ക്ക് കിട്ടും. പോളിടെക്‌നിക്ക് മൂന്നാം വര്‍ഷമാണ് ശ്യാമിപ്പോള്‍. എന്‍ജിനീയറിംഗിന് നേരിട്ട് പോയാല്‍ തോറ്റ് തുന്നം പാടാന്‍ സാദ്ധ്യതയുണ്ട് എന്ന് തോന്നിയതിനാലാണ് ശ്യാം പോളിടെക്‌നിക്കിന് ചേര്‍ന്നത്. പോളി കഴിഞ്ഞാല്‍ ലാറ്ററല്‍ എന്‍ട്രി വഴി എന്‍ജിനീയറിംഗിന് ചേരണമെന്നാണ് ശ്യാമിന്റെ ആഗ്രഹം. ഇപ്പോള്‍ ഒരു കിടിലന്‍ സ്‌പോര്‍ട്‌സ് ബൈക്കും ശ്യാം വാങ്ങിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ബൈക്കുമായി കോളേജില്‍ ചെന്നപ്പോഴാണ് കഥയുടെ ആദ്യഭാഗം നടന്നത്. അതും ഒരു കൂട്ടുകാരന്റെ കമന്റ് വഴി

ശ്യാമിന് ഇപ്പോ കിടന്നിട്ട് ഉറക്കം വരുന്നില്ല. ബൈക്കിന്റെ പിന്നിലിരിയ്ക്കാന്‍ ഒരു സുന്ദരി വേണം. അപ്പോഴാണ് തന്റെയൊപ്പം +2 വിന് പഠിച്ച പ്രീതയുടെ കാര്യം ഓര്‍മ്മ വന്നത്.പ്രീത കാണാന്‍ സുന്ദരി. ഇപ്പോള്‍ അടുത്ത കോളേജില്‍ ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിക്കുന്നു. ഡിഗ്രി കഴിഞ്ഞാല്‍ എല്‍എല്‍ബിയ്ക്ക് ചേരണം, അതാണ് പ്രീതയുടെ ആഗ്രഹം. പ്രീതയുടെ തലയില്‍ ഇപ്പോള്‍ നിയമം മാത്രമാണ്. പല ദിവസങ്ങളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ അവള്‍ പത്രത്തില്‍ വായിക്കുന്നു. പീഡകരെല്ലാം പുരുഷന്‍മാര്‍. പഠിച്ച് വക്കീലായിട്ട് വേണം സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍. അതെ, അത് മാത്രമാണ് പ്രീതയുടെ ചിന്ത.എന്നാല്‍ പ്രീതയുമായി എങ്ങിനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നാണ് ശ്യാമിന്റെ ചിന്ത. നേരിട്ട് ചെന്ന് I love You എന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ഉള്ളില്‍ വല്ലാത്ത പേടി. അവസാനം യന്ത്രങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള എന്‍ജിനിയര്‍ ഒരു പണി ചെയ്തു. പ്രീതയുടെ ഫെയിസ്ബുക്ക് പേജില്‍ നിന്ന് നല്ല ഒരു ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് എഡിറ്റ് ചെയ്തു.

ഫോട്ടോ രണ്ട് പേരുടേയും ഫ്രണ്ട് സര്‍ക്കിളില്‍ വൈറലായി പ്രചരിച്ചു. ശ്യാമും പ്രീതയും പ്രണയത്തിലാണെന്നായി വാര്‍ത്തകള്‍. ഫോട്ടോ കണ്ട് പ്രീത ഞെട്ടിത്തിരിച്ചു.

സൈബര്‍ സെല്ലിന് ശ്യാമിനെ കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കരഞ്ഞ് പ്രീതയുടെ കാല് പിടിച്ചതുകൊണ്ട് മാത്രം ശ്യം കേസില്ലാതെ രക്ഷപ്പെട്ടു.