കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ ആവിയായി പോയ സംഭവത്തിന് കമന്റ് എഴുതാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് റോബിന്റെ മൊബൈലില്‍ ഒരു എസ്എംഎസ് വന്നത്. എന്താ സംഭവം എന്നറിയാന്‍ മൊബൈലില്‍ നോക്കിയപ്പോഴാണ് തന്റെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ ആരോ അടിച്ചെടുത്തിരിക്കുന്നു എന്ന പച്ചപ്പരമാര്‍ത്ഥം റോബിന്‍ അറിഞ്ഞത്. ഒറ്റയോട്ടത്തിന് ബാങ്കില്‍ച്ചെന്ന് കാര്യം പറഞ്ഞപ്പോള്‍, അവര്‍ കൈ മലര്‍ത്തി. ബാങ്കുകാര്‍ പറയുന്നത് നിങ്ങള്‍ ആര്‍ക്കോ ഒടിപി ഷെയര്‍ ചെയ്തിട്ടുണ്ടെന്ന്. പക്ഷെ അങ്ങിനെ ഒരു കാര്യം നടന്നിട്ടുമില്ല. എന്തായാലും അവര്‍ പരാതി സ്വീകരിച്ചു.
കാനഡയില്‍ ഉപരിപഠനം നടത്തി അവിടെ സെറ്റില്‍ ചെയ്യണം അതാണ് +2 കാരന്‍ റോബിന്റെ ആഗ്രഹം. റോബിന്റെ ചേച്ചിയാണെങ്കില്‍ ഈ അടുത്ത കാലത്ത് കാനഡയില്‍ നേഴ്‌സ് ജോലിയ്ക്ക് പോയിട്ടുമുണ്ട്. അങ്ങിനെ ഒരു പ്ലസ് പോയന്റ് ഉള്ളതുകൊണ്ടാണ് റോബിന് കാനഡയോട് ഇഷ്ടം കൂടാന്‍ കാരണം. കാനഡയിലേക്ക് കടക്കുന്നതുമായി ബെന്ധപ്പെട്ട് റോബിന്റെ ഡാഡി അവന്റെ അക്കൗണ്ടില്‍ 5 ലക്ഷം രൂപ ഇട്ട് കൊടുത്തിട്ടുണ്ട്. അതാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.
പോലീസ് സൈബര്‍ സെല്ലില്‍ പരാതി പെട്ടപ്പോള്‍ അവര്‍ റോബിന്റെ മൊബൈല്‍ പരിശോധിക്കുകയും അതില്‍ ഒരു മാല്‍വെയര്‍ കണ്ടെത്തുകയും ചെയ്തു. ഈ മാല്‍വെയര്‍ ഉപയോഗിച്ചാണ് മിടുക്കനായ തട്ടിപ്പുകാരന്‍ ഒടിപി കൈക്കലാക്കിയതും 5 ലക്ഷം രൂപ പിന്‍വലിച്ചിരിക്കുന്നതും. കൂടുതല്‍ കാര്യങ്ങള്‍ അവര്‍ അന്വേക്ഷിച്ചപ്പോഴാണ് റോബിന് ഒരു കാര്യം മനസ്സിലായത്, തന്റെ ഭാഗത്ത് സൂക്ഷ്മതക്കുറവ് വന്നിരിക്കുന്നു. കാനഡയാത്രയുമായി ബന്ധപ്പെട്ട് ഒരു നൂറായിരം കാര്യങ്ങള്‍ ഓണ്‍ലൈനില്‍ ഫില്‍ ചെയ്യാനുള്ള ഒരു ദിവസം. അന്ന് പറ്റിയ അക്കിടി എന്താണെന്ന് നോക്കാം