Cyberlokam

വേലിയിലിരിക്കുന്ന പാമ്പും സെല്‍ഫിയെടുക്കുന്ന സ്‌നേഹയും.

കുശലാന്വേക്ഷണവുമായി പോലീസ് മാമന്‍ സ്‌നേഹയുടേയും സന്തോഷിന്റേയും വീട്ടിലെത്തിയപ്പോള്‍ അവര്‍ തമ്മില്‍ നല്ല കലപില. ‘ ഇവള്‍ക്ക് ഭ്രാന്താ പല്ല് തേക്കുമ്പോഴും സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുന്നു. +2 വിലാ പഠിക്കുന്നത് ! ‘ എന്നിങ്ങനെ പോകുന്നു സന്തോഷിന്റെ പരാതികള്‍. ‘ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആകുമ്പോള്‍ ഞാന്‍ പറയാം ആര്‍ക്കാ ഭ്രാന്തെന്ന് ‘ എന്നാണ് സ്‌നേഹയുടെ മറുപടി.
കഥ ഇത്രയൊക്കെ കേട്ടപ്പോഴാണ് പോലീസ് മാമന്‍ സൈബര്‍ ലോകത്തെ തട്ടിപ്പുകളെക്കുറിച്ച് സ്‌നേഹയ്ക്ക് പറഞ്ഞ് കൊടുത്തത്.ഏതെങ്കിലും രീതിയില്‍ ചതിക്കപ്പെട്ടാല്‍ മുതിര്‍ന്നവരുടേയോ ടീച്ചേഴ്‌സിന്റേയോ സഹായം തേടണമെന്നും സൈബര്‍ ക്രൈം എന്ന് സംശയം തോന്നുകയോ ഇര ആവുകയോ ചെയ്താല്‍ ഉടന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെടണമെന്നും ഉപദേശിച്ചിട്ടാണ് പോലീസ് മാമന്‍ സ്ഥലം വിട്ടത്.